കര്‍ഷക കുടുംബ പുരസ്കാരം

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ നീണ്ടൂര്‍ ചെമ്മാച്ചേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ജോയി ചെമ്മാച്ചേല്‍ മെമ്മോറിയല്‍ കര്‍ഷക കുടുംബ പുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുന്നതിനായിട്ടാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷക കുടുംബത്തിന് ഇരുപത്തിഅയ്യായിരം (25000) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. സുസ്ഥിര കൃഷി രീതിയോടൊ പ്പം ജൈവകൃഷി അവലംബനവും മണ്ണ് ജല കൃഷി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ഇതര കാര്‍ഷിക സംരംഭക പ്രവര്‍ത്തനങ്ങളും പുരസ്കാരത്തിനായി പരിഗണിക്കുന്നതാണ്. കാര്‍ഷികവൃത്തിയില്‍ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സഹകരണവും മുഖ്യമാനദണ്ഡമായിരിക്കും. അപേക്ഷകര്‍ മൂന്ന് പേജില്‍ കവിയാത്ത വിവരണവും കൃഷിരീതികള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളും (ഫോട്ടോ-വീഡിയോ സഹിതം) അയയ്ക്കേണ്ടതാണ്. അപേക്ഷയോടൊപ്പം മറ്റ് പുരസ്കാരങ്ങളുടെ വിശദാംശങ്ങളും ചേര്‍ക്കാവുന്നതാണ്. കൂടാതെ കുടുംബത്തിന്‍റെ ഫോട്ടോയും സമര്‍പ്പിക്കേണ്ടതാണ്. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി 2019 നവംബര്‍ 5. എന്‍ട്രികള്‍ അയയ്ക്കേണ്ടത് എക്സിക്യൂട്ടീവ് ഡയറക്ടര്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ചൈതന്യ, തെള്ളകം പി.ഒ. – 686630, കോട്ടയം, കേരള എന്ന വിലാസത്തില്‍ ആയിരിക്കണം. വിശദാംശങ്ങള്‍ക്ക് 9539041709 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org