കാര്‍ഷിക സമുദ്ധാരണ പദ്ധതിക്ക് തുടക്കം

കോട്ടയം: കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാര്‍ഷിക സമുദ്ധാരണ പദ്ധതിക്ക് തുടക്കമായി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കെഎസ് എസ്എസ് രക്ഷാധികാരിയു മായ മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹി ച്ചു. പ്രളയത്തിലൂടെ കാര്‍ഷിക മേഖലയ്ക്കുണ്ടായ കനത്ത നഷ്ടം നികത്തുവാന്‍ കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണയും പോത്സാഹനവും ലഭ്യമാക്കണമെന്നും സാഹചര്യങ്ങളെ മനസ്സിലാക്കി വിലയിരുത്തല്‍ നടത്തി കാര്‍ഷിക ജീവനോപാധികളുടെ പുനസ്ഥാപനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് കര്‍ഷക സംഘങ്ങള്‍ക്കായി ലഭ്യമാക്കുന്ന തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം കെഎസ്എസ്എസ് കടുത്തുരുത്തി കര്‍ഷക സംഘം പ്രതിനിധി സാജു തോമസിന് നല്‍കിക്കൊണ്ട് മാര്‍ മാത്യു മൂലക്കാട്ട് നിവ്വഹിച്ചു. കെഎസ്എസ്എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മേരിക്കുട്ടി സെബാസ്റ്റ്യന്‍, ലാസിം സംഘടനാ പ്രതിനിധി കാള്‍ട്ടന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ കേന്ദ്രതല ഉദ്ഘാടനത്തോടനുബന്ധിച്ച് കര്‍ഷക സംഘങ്ങള്‍ക്കായി രണ്ടായിരത്തി ഇരുനൂറ്റിയമ്പതോളം തെങ്ങിന്‍തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി അടുക്കളത്തോട്ടം വ്യാപനം, മത്സ്യകൃഷി, കല്ല് കയ്യാലകള്‍, ജീവനോപാധി പ്രസ്ഥാനം തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. 500 റോളം കര്‍ഷക പ്രതിനിധികള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org