കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ കേന്ദ്രീകരിച്ചാകണം – വത്തിക്കാന്‍

കാര്‍ഷികപ്രവര്‍ത്തനങ്ങള്‍  മനുഷ്യനെ കേന്ദ്രീകരിച്ചാകണം – വത്തിക്കാന്‍

കര്‍ഷകത്തൊഴിലാളിയായാലും സംരംഭകനായാലും ഉപഭോക്താവായാലും മനുഷ്യനെ കേന്ദ്രീകരിച്ചാകണം എല്ലാ കാര്‍ഷികപ്രവര്‍ത്തനങ്ങളുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പ്രസ്താവിച്ചു. കൃഷി, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക വളര്‍ ച്ച, വികസനം, ലോക ജനതയുടെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധം കൂടുതല്‍ സമഗ്രതയോടെ വിലയിരുത്താന്‍ ഇതു സഹായകരമാകുമെന്ന് കാര്‍ഡിനല്‍ വ്യക്തമാക്കി. കൃഷിയുടെ ഭാവി സംബന്ധിച്ച പത്താമത് ആഗോള സമ്മേളനത്തിനു നല്‍കിയ സന്ദേശത്തിലാണ് കാര്‍ഡിനലിന്‍റെ പരാമര്‍ശങ്ങള്‍.
മെച്ചപ്പെട്ട ഉത്പാദന, വാണിജ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കാര്‍ഷിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുവാന്‍ വര്‍ദ്ധിച്ച പ്രതിബദ്ധത കാണിക്കേണ്ടതുണ്ടെന്ന് കാര്‍ഡിനല്‍ പറഞ്ഞു. ആരോഗ്യകരവും പര്യാപ്തവുമായ പോഷണം ലഭിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ടെന്ന വസ്തുതയ്ക്ക് ഊന്നല്‍ നല്‍കുന്നതാകണം എല്ലാ പ്രവര്‍ത്തനങ്ങളും. കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയില്ലായ്മ ചില രാജ്യങ്ങളില്‍ ജനജീവിതങ്ങളെ നിഷേധാത്മകമായി ബാധിക്കുന്നുണ്ട്. കാര്‍ഷികോത്പാദന പ്രക്രിയകളില്‍ നിന്നു മനുഷ്യര്‍ പുറത്താക്കപ്പെടുകയും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം തേടി സ്വന്തം കൃഷിഭൂമികള്‍ ഉപേക്ഷിച്ചു പലായനം ചെ യ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. ചെറുകിട ഉത്പാദകരെ വിലമതിക്കുകയും പ്രാദേശിക പരിസ്ഥിതിയും ജൈവവൈവിദ്ധ്യവും സംരക്ഷിക്കുകയും ചെയ്യുന്ന വികസനമാതൃകകളാണ് രൂപപ്പെടുത്തേണ്ടത് – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org