കാര്‍ഷിക വികസന പാക്കേജ്

കാര്‍ഷിക വികസന പാക്കേജ്

കോട്ടയം: കേവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും കരുതല്‍ ഒരുക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് പുതുജീവനം എന്ന പേരില്‍ കാര്‍ഷിക വികസന പാക്കേജുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള ഏഴായിരത്തോളം കര്‍ഷകര്‍ക്ക് പാക്കേജിന്‍റെ പ്രയോജനം ലഭിക്കും. പാക്കേജിന്‍റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്തായും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രതിനിധി തങ്കച്ചന്‍ വാലേല്‍, കോര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പാക്കേജിന്‍റെ ഭാഗമായി ആയിരത്തി ഇരുന്നൂറ്റി അമ്പത് കര്‍ഷകര്‍ക്കായി അയ്യായിരം ഏത്തവാഴ വിത്തുകളും മൂവായിരത്തിയഞ്ഞൂറ് കുടുംബങ്ങളില്‍ അടുക്കളത്തോട്ട വ്യാപന പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും അഞ്ഞൂറ് പേര്‍ക്ക് മത്സ്യകൃഷി പ്രോത്സാഹനത്തിനായുള്ള സാങ്കേതിക സഹായവും അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് കോഴിവളര്‍ത്തല്‍ യൂണീറ്റും, ആയിരം കുടുംബങ്ങളില്‍ ഫലവ്യക്ഷവ്യാപന പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍തൈകളുടെ വിതരണവും, അഞ്ഞൂറ് കുടുംബങ്ങളില്‍ മട്ടുപ്പാവ് കൃഷിക്കുള്ള സഹായവും നൂറ് പേര്‍ക്ക് കൂണ്‍ വളര്‍ത്തല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ലഭ്യമാക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org