കാരുണ്യ കേരള സന്ദേശയാത്ര താമരശേരി രൂപതയില്‍

കോഴിക്കോട്: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ആഭിമുഖ്യത്തില്‍ കാരുണ്യ വര്‍ഷാചരണത്തിന്‍റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ആദരിക്കുന്ന "കാരുണ്യ കേരള സന്ദേശയാത്ര" ഫെബ്രുവരി 23-ന് താമരശേരി രൂപതയില്‍ സ്വീകരണം നല്‍കും.
താമരശേരി രൂപതയിലെ 25-ഓളം വരുന്ന ജീവകാരുണ്യ സ്ഥാപനങ്ങളുടെ അധികൃതരെ ചടങ്ങില്‍ ആദരിക്കും. മേരിക്കുന്ന് പിഎംഒസിയില്‍ നടക്കുന്ന സ്വീകരണ പരിപാടി താമരശേരി രൂപത ബിഷപ് മാര്‍ റെമീ ജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രോ-ലൈഫ് സെക്രട്ടറി ഫാ. പോള്‍ മാടശേരി, പ്രസിഡന്‍റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ് എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കുമെന്ന് താമരശേരി രൂപത ഫാമിലി അപ്പോസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org