കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കണം: കേരള കാത്തലിക് ഫെഡറേഷന്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള മലയോരജനതയുടെ ആശങ്ക അനന്തമായി നീട്ടിക്കൊണ്ടു പോകാതെ ഒരു മാസത്തിനകം അന്തിമറിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് പിഒസി കൊച്ചിയില്‍ കൂടിയ കേരള കാത്തലിക് ഫെഡറേഷന്‍ നേതൃയോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേരള സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാട് സ്വാഗതാര്‍ഹമാണ്. ജനവാസ മേഖലയില്‍പ്പെട്ട 886.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോലമേഖലയില്‍ നിന്ന് ഒഴിവാക്കി സംസ്ഥാനത്തിന് കൈമാറണമെന്ന് കേരളത്തിന്‍റെ ആവശ്യം ന്യായയുക്തമാണ്. കേരള സംസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധി ച്ചുവരുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം വാക്കുകളില്‍ മാത്രമായി ഒതുങ്ങാതെ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. സിനിമ പോലുള്ള ജനകീയ കലാമേഖലകളില്‍ ക്രിമിനലുകളുടെ ഇടപെടലുകള്‍ പൂര്‍ണമായും ഇല്ലാതാക്കേണ്ടതുണ്ട്. നേതൃയോഗം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷാജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടിപ്പുത്തന്‍പുരയില്‍, കെസിഎഫ് ജനറല്‍ സെക്രട്ടറി മോണ്‍സണ്‍ കെ. മാത്യു, സെലിന്‍ സിജോ, അഡ്വ. ഷെറി ജെ. തോമസ്, പ്രഷീല ബാബു, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ബാബു മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org