കഴിവുകള്‍ കണ്ടെത്താനുള്ള തീര്‍ത്ഥാടനമാണ് ജീവിതം: മാര്‍ എടയന്ത്രത്ത്

കഴിവുകള്‍ കണ്ടെത്താനുള്ള തീര്‍ത്ഥാടനമാണ് ജീവിതം: മാര്‍ എടയന്ത്രത്ത്

സത്യദീപം നവതിയോടനുബന്ധിച്ചു കോളജ് വിദ്യാര്‍ഥികള്‍ക്കായി സിമ്പോസിയം നടത്തി
സ്വന്തം കഴിവുകള്‍ അപരനായി പ്രയോജനപ്പെടുത്തുമ്പോഴാണ് ഓരോ ജീവിതവും സാഫല്യം അനുഭവിക്കുകയെന്നും ദൈവം തന്നില്‍ സന്നിവേശിപ്പിച്ചിട്ടുള്ള കഴിവുകളെ കണ്ടെത്താനുള്ള തീര്‍ഥാടനമാണ് ഓരോ വ്യക്തിയുടെയും ജീവിതമെന്നും എറണാകുളം-അ ങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അഭിപ്രായപ്പെട്ടു. സത്യദീപം വാരികയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ചു കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരിലും ദൈവികമായ സത്തയുള്ളതിനാല്‍ എല്ലാവരെയും ആദരിക്കാന്‍ നാം ശീലിക്കണം. സത്യം ധീരതയോടെ വിളിച്ചുപറയുന്നതില്‍ ഭയപ്പെടരുത്. നിരവധി മഹാന്മാരായ വ്യക്തിത്വങ്ങളിലൂടെ വളര്‍ന്നുവന്നതാണു സത്യദീപമെന്നും മാര്‍ എടയന്ത്രത്ത് പറഞ്ഞു.
'ബൈബിള്‍ ചിന്തിക്കാത്തതും സങ്കല്‍പിക്കാത്തതും' എന്ന വിഷയത്തില്‍ കലൂര്‍ റിന്യുവല്‍ സെന്‍ററിലാണു സിമ്പോസിയം നടന്നത്. ബൈബിളിന്‍റെ പാഠഭേദങ്ങള്‍, സര്‍ഗാത്മക ഭാവനയും വെളിപാടും എന്നീ വിഷയങ്ങളില്‍ റവ. ഡോ. പോള്‍ തേലക്കാട്ട്, രാമചന്ദ്രന്‍, എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. കാല്‍പനികതയുടെ ലോകം സഭയിലും സാഹിത്യത്തിലും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. മ്യൂസ് മേരി, ഡോ. ശാലിനി ജോസഫ്, വി.ജി തമ്പി എന്നിവര്‍ പങ്കെടുത്തു. ഫാ. ജോയ്സ് കൈതക്കോട്ടില്‍ മോഡറേറ്ററായിരുന്നു. സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍, മാനേജിംഗ് ഡയറക്ടര്‍ ഫാ. സെന്‍ കല്ലുങ്കല്‍, ഫാ. വര്‍ഗീസ് തൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സിമ്പോസിയത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org