കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാര്‍

കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാര്‍

കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ മതാന്തരസംവാദത്തിനും സഭൈക്യത്തിനുമായുള്ള കമ്മീഷന്‍റെ സെക്രട്ടറിയായി റവ. ഡോ. പ്രസാദ് ജോസഫ് തെരുവത്ത് ഒ.സി.ഡിയും ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളിയും ചുമതലയേറ്റു. കൊല്ലം രൂപതയിലെ പടപ്പക്കര ഇടവകാംഗമായ ഡോ. പ്രസാദ് ജോസഫ് റോമിലെ തെരെസിയാനും സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും ജര്‍മ്മനിയിലെ വ്യൂര്‍ സ്ബുര്‍ഗ് യുണിവേഴ്സിറ്റിയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സഭയുടെ പ്രൊവിന്‍ഷ്യളായി സേവനം ചെയ്തു. ഇപ്പോള്‍ ആലുവ സേക്രട്ട് ഹാര്‍ട്ട് ഫിലോസഫി കോളജ് റെക്ടറായും പല സെമിനാരികളില്‍ പ്രൊഫസറായും സേവനമനുഷ്ഠിക്കുന്നു.

വരാപ്പുഴ അതിരൂപതാംഗമായ ഫാ. സ്റ്റാന്‍ലി എളങ്കുന്നപ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവകാംഗമാണ്. റോമിലെ ഉര്‍ബാനിയാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം താലന്ത് മാസികയുടെ ചീഫ് എഡിറ്ററായും വിവിധ സെമിനാരികളിലെ പ്രൊഫസറായും വരാപ്പുഴ അതിരൂപതയിലെ പാസ്റ്ററല്‍ മിനിസ്റ്ററി കോ-ഓര്‍ഡിനേറ്ററായും സേവനം ചെയ്തുവരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org