കെസിബിസിയുടെ ഈസ്റ്റര്‍ സന്ദേശം

സമാധാനത്തിന്‍റെയും പ്രത്യാശയുടെയും ഈശ്വരാനുഗ്രഹത്തിന്‍റെയും ഈസ്റ്റര്‍ മംഗളങ്ങള്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആശംസിച്ചു. വെട്ടിപ്പിടിക്കുകയും, കീഴടക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന ലോകത്തിന് ക്രിസ്തു എന്നും വെല്ലുവിളിയാണ്. അപരനല്ല, തിന്മയും പാപവും മരണവുമാണ് തോല്പിക്കപ്പെടേണ്ട ശത്രുവെന്ന് യേശു വെളിപ്പെടുത്തി. ഉത്ഥാനപ്രഭയില്‍, അന്തിമവിജയം സ്നേഹത്തിനും കാരുണ്യത്തിലൂടെയുള്ള വീണ്ടെടുപ്പിനും ജീവനുമാണെന്ന് യേശു വെളിപ്പെടുത്തി. ജീവന്‍ സംരക്ഷിക്കാനും പ്രകൃതിയോടും എല്ലാ സഹജീവികളോടും ആദരവോടെ പെരുമാറാനുമുള്ള കര്‍ത്തവ്യത്തെ ഈസ്റ്റര്‍ അനുസ്മരിപ്പിക്കുന്നുവെന്നും സാഹോദര്യവും ഐക്യവും സ്നേഹവും നന്മയും പങ്കുവയ്ക്കാനും വളര്‍ത്താനും ഉയിര്‍പ്പുത്തിരുനാളിലൂടെ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്തമായി ആശംസിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org