കെ.സി.ബി.സി. കോട്ടയം മേഖല സമ്മേളനം

കോട്ടയം: കേരള കത്തോലിക്കാ സഭയുടെ അജപാലനകേന്ദ്രമായ പി.ഒ.സിയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച കോട്ടയം മേഖല സമ്മേളനം വര്‍ധിച്ചു വരുന്ന വര്‍ഗീയ ഫാസിസ പ്രവണതകളില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി. കോട്ടയം അതിരൂപത അജപാലന കേന്ദ്രമായ ചൈതന്യയില്‍ ചേര്‍ന്ന കോട്ടയം, വിജയപുരം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, തിരുവല്ല, മാവേലിക്കര, ഇടുക്കി രൂപതകളിലെ പ്രതിനിധികളുടെ സമ്മേളനം കെ.സി.ബി.സി. ജനറല്‍ സെക്രട്ടറി മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.

'സഭയുടെ അജപാലന സാക്ഷ്യം ഒരു അവലോകനം' എന്ന വിഷയത്തെക്കുറിച്ച് ജേക്കബ് പുന്നൂസ് ഐ.പി.എസും കേരള സഭയും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് ഷാജി ജോര്‍ജും ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരി, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവരും വിവിധ രൂപതകളിലെ അജപാലനസമതി സെക്രട്ടറിമാരും നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനറും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പി.ഒ.സി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
കേരള കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി ജോളി ചെരുവില്‍ പ്രമേയം അവതരിപ്പിച്ചു. വിവിധ രൂപതകളില്‍ നിന്നും 300-ലധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org