കെ.സി.ബി.സി. മാധ്യമ കമ്മീഷന്‍ അവാര്‍ഡുജേതാക്കള്‍

കെ.സി.ബി.സി. മാധ്യമ കമ്മീഷന്‍ അവാര്‍ഡുജേതാക്കള്‍

കേരള കത്തോലിക്കാസഭയുടെ മീഡിയ കമ്മീഷന്‍ 2017-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിലാപ്പുറങ്ങള്‍, മുംബൈ, വിളനിലങ്ങള്‍ തുടങ്ങിയ നോവലുകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ ലിസിയാണ് ഈ വര്‍ഷത്തെ സാഹിത്യഅവാര്‍ഡിന് അര്‍ഹത നേടിയത്. സിനിമ, സീരിയല്‍ മേഖലകളിലെ സജീവസാന്നിധ്യമായ ടിനി ടോം കെസിബിസി മാധ്യമ അവാര്‍ഡിനും സംഗീത സംവിധായകന്‍ റോണി റാഫേല്‍ യുവപ്രതിഭാ അവാര്‍ഡിനും ഒട്ടേറെ വൈജ്ഞാനികഗ്രന്ഥങ്ങള്‍ രചിച്ച റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡിനും അര്‍ഹത നേടി. ഷെവലിയര്‍ പ്രൊഫസര്‍ അബ്രാഹം അറക്കല്‍, ഫാ. അലക്സാണ്ടര്‍ പൈകട, മോണ്‍. മാത്യു എം. ചാലില്‍, സോളമന്‍ ജോസഫ് എന്നിവര്‍ ഗുരുപൂജ അവാര്‍ഡിനും അര്‍ഹത നേടി. 2018 ജൂലൈ 15-ന് പിഒസിയില്‍ വച്ച് നടക്കുന്ന മാധ്യമദിനാഘോഷ സമ്മേളനത്തില്‍ പ്രസ്തുത അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കെസിബിസി മാധ്യമകമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org