ഘട്ടം ഘട്ടമായി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നു -കെ സി ബി സി മദ്യവിരുദ്ധ സമിതി

ഘട്ടം ഘട്ടമായി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നു -കെ സി ബി സി മദ്യവിരുദ്ധ സമിതി
Published on

അങ്കമാലി: ഘട്ടം ഘട്ടമായി കേരളത്തെ മദ്യാസക്തമാക്കുന്ന നയമാണ് സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി. മദ്യത്തിന്‍റെ ലഭ്യത കുറയ്ക്കുമെന്നും ഒരു തുള്ളി മദ്യം പോലും കൂടുതല്‍ ലഭ്യമാക്കില്ലെന്നും പ്രകടനപത്രികയിലൂടെ അറിയിച്ച ഇടതു സര്‍ക്കാര്‍ ഒമ്പത് മാസത്തിനുള്ളില്‍ 70 പുതിയ ബാറുകള്‍ അനുവദിക്കുകയാണ് ചെയ്തത്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടു.

അങ്കമാലി ഗേലോഡ് ഹാളില്‍ ആരംഭിച്ച എറണാകുളം അങ്കമാലി അതിരൂപത മദ്യവിരുദ്ധ സമിതി ഏകദിന റിസോഴ്സ് ടീം പരിശീലന ക്യാമ്പ് ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ. എ. പൗലോസ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ അഡ്വ. ചാര്‍ളി പോള്‍, സേവ്യര്‍ പള്ളിപ്പാടന്‍, സിസ്റ്റര്‍ മരിയൂസ എന്നിവര്‍ ക്ലാസ്സെടുത്തു. ജനറല്‍ സെക്രട്ടറി ചാണ്ടി ജോസ്, ട്രഷറര്‍ എം.പി. ജോസി, കണ്‍വീനര്‍ ഷൈബി പാപ്പച്ചന്‍, കെ. എ. റപ്പായി, ബാബു പോള്‍, കെ.വി. ജോണി, സുഭാഷ് ജോര്‍ജ്, ശോശാമ്മ തോമസ്, സി. ജോണ്‍ കുട്ടി, പൗളിന്‍ ജോസ്, സിസ്റ്റര്‍ മരിയറ്റ, സിസ്റ്റര്‍ ആന്‍സില തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org