കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ 21-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 7, 8 തീയതികളില്‍ തൃശ്ശൂര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസ് ഡി.ബി.സി.എല്‍.സി. ഹാളില്‍ നടക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് സമിതിയുടെ പതാക ഉയര്‍ത്തും. തുടര്‍ന്ന് സംസ്ഥാനഭാരവാഹികളുടെ യോഗം.

പ്രതിനിധി സമ്മേളനം ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അദ്ധ്യക്ഷത വഹിക്കും. കല്‍ദായ സുറിയാനി സഭാ പരമാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം മെത്രാപ്പോലീത്ത സന്ദേശം നല്‍കും. ഫാ. പോള്‍ കാരാച്ചിറ, യോഹന്നാന്‍ ആന്‍റണി, വൈ. രാജു, തങ്കച്ചന്‍ വെളിയില്‍, രാജു വല്യാറ, തോമസുകുട്ടി മണക്കുന്നേല്‍, ഷിബു കാച്ചപ്പിള്ളി, രാജന്‍ ഉറുമ്പില്‍, ബെനഡിക്ട് ക്രിസോസ്റ്റം, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.

വി.എം. സുധീരന്‍ സര്‍ക്കാരിന്‍റെ മദ്യനയം സംബന്ധിച്ച വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. കേരളാ കത്തോലിക്കാ സഭയുടെ സീറോ മലബാര്‍-മലങ്കര-ലത്തീന്‍ റീത്തുകളിലെ 32 അതിരൂപത- രൂപതകളില്‍ നിന്നെത്തിയ പ്രതിനിധികള്‍ സര്‍ക്കാരിന്‍റെ ജനവിരുദ്ധ മദ്യനയം സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ചകളും തുടര്‍പ്രക്ഷോഭ പരിപാടികള്‍ക്കും രൂപം നല്‍കും.

പൊതുസമ്മേളനത്തില്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ബിഷപ് മാര്‍ ടോണി നീലംകാവില്‍, റ്റി.എന്‍. പ്രതാപന്‍ എം.പി., ഫാ. ജോണ്‍ അരീക്കല്‍, അഡ്വ. ചാര്‍ളി പോള്‍, റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സി.എം.ഐ., ഫാ. ദേവസി പന്തല്ലൂക്കാരന്‍, സിസ്റ്റര്‍ റോസ്മിന്‍ സി.എസ്.എന്‍., ജോസ് ചെമ്പിശ്ശേരി എന്നിവര്‍ പ്രസംഗിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org