സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കുന്നു -കെ സി ബി സി

കൊച്ചി: ബാറുകളും, ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുക മാത്രമല്ല, ബാറുകളില്‍ പാഴ്സല്‍ വിതരണം ചെയ്യാനും ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനും പഴവര്‍ഗ്ഗങ്ങളില്‍നിന്നും വൈന്‍ ഉല്‍പാദിപ്പിക്കുവാനുമുള്ള നീക്കങ്ങള്‍ ജനത്തെ മദ്യത്തില്‍ മുക്കികൊല്ലുവാനും പരമാവധി ചൂഷണം ചെയ്യാനുമുള്ള നീക്കമാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി നേതൃയോഗം അഭിപ്രായപ്പെട്ടു. ബാറുകളിലൂടെ മദ്യവില്‍പ്പനയ്ക്ക് അധികാരം നല്‍കുന്നത് ബാര്‍ മുതലാളിമാരോടുള്ള കൂറ് പ്രഖ്യാപിക്കലാണ്. സര്‍ക്കാര്‍ ബാര്‍ മുതലാളിമാരോടെപ്പമാണ്. ജനത്തോടൊപ്പമല്ല. സമിതി ചൂണ്ടിക്കാട്ടി. മദ്യത്തിന്‍റെ നിയന്ത്രണമില്ലാത്ത കുത്തൊഴുക്ക് കേരളത്തില്‍ വലിയ സാമൂഹ്യ, കുടുംബ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മദ്യം ഉല്‍പ്പാദിപ്പിക്കുവാനും വ്യാപകമാക്കുവാനുമുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം പ്രകടനപത്രികയില്‍ പറഞ്ഞ മദ്യനയത്തിന് ഘടകവിരുദ്ധമായ നയങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്കരിക്കുന്നത്. വൈന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയും ജനത്തോട് ഉള്ള വെല്ലുവിളിയാണ്. കേരളത്തെ മദ്യാലയമാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം.

മദ്യവിരുദ്ധ സമിതി നേതൃയോഗം ഡയറക്ര്‍ ഫാ. ജോര്‍ജ് നേരെവീട്ടില്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മിന്‍, കെ എ പൗലോസ്, ഷൈബി പാപ്പച്ചന്‍, ചാണ്ടി ജോസ്, സിസ്റ്റര്‍ മരിയൂസ, കെ എ റപ്പായി, ശോശാമ്മ തോമസ്, എം പി ജോസി, കെ.ഒ.ജോയി, ബാബു പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org