സര്‍ക്കാരിന്‍െറ മദ്യനയത്തിനെതിരെ പ്രതിഷേധ മാര്‍ച്ച്

സര്‍ക്കാരിന്‍െറ മദ്യനയത്തിനെതിരെ പ്രതിഷേധ മാര്‍ച്ച്
Published on

കൊച്ചി: കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാരിന്‍റെ ജനദ്രോഹ മദ്യനയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

കലൂര്‍ മാതൃഭൂമി ജംങ്ഷനില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ഏകോപന സമിതി ഭാരവാഹികളായ ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ. ജോര്‍ജ് നേരേവീട്ടില്‍, പ്രൊ ഫ. കെ.കെ. കൃഷ്ണന്‍, അ ഡ്വ. എന്‍. രാജേന്ദ്രന്‍, പ്രൊഫ. തങ്കം ജേക്കബ്, തങ്കച്ചന്‍ വെളിയില്‍, ഹില്‍ട്ടന്‍ ചാള്‍സ്, മിനി ആന്‍റണി, ജെയിംസ് കോറമ്പേല്‍, ചാണ്ടി ജോസ്, ഷൈബി പാപ്പച്ചന്‍, സിസ്റ്റര്‍ മരിയറ്റ, എം.എല്‍. ജോസഫ്, കെ.ഒ. ജോയി, സി. ജോണ്‍കുട്ടി, സാബു ആന്‍റണി, പൗളിന്‍ കൊറ്റമം, സുഭാഷ് ജോര്‍ജ്, മേഴ്സി പള്ളിക്കര, എബ്രഹാം ഒലിയപ്പുറം, ജെയിംസ് എലവംകുടി, ജോണ്‍ ആലുങ്കല്‍, ജോസഫ് പുത്തനങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org