കെ സി ബി സി മതാധ്യാപക അവാര്‍ഡ് ജേതാക്കള്‍

കെ സി ബി സി മതാധ്യാപക അവാര്‍ഡ് ജേതാക്കള്‍

വിശ്വാസപരിശീലനരംഗത്ത് നിസ്തുലമായ സേവനങ്ങള്‍ നല്കിയിട്ടുള്ള മതാധ്യാപകര്‍ക്കായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള 2017-ലെ അവാര്‍ഡു ജേതാക്കളെ പ്രഖ്യാപിച്ചു. പാലാ രൂപതയിലെ കടനാട് സെന്‍റ് അഗസ്റ്റിന്‍ ഫൊറോനപള്ളി ഇടവകാംഗമായ പി.എം. അഗസ്റ്റിന്‍, കണ്ണൂര്‍ രൂപതയിലെ പയങ്ങാടി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഇടവകാംഗമായ ടി. മേരി, മാവേലിക്കര രൂപതയിലെ പോരുവഴി സെന്‍റ് ജോര്‍ജ് മലങ്കര പള്ളി ഇടവകാംഗമായ വൈ. സാമുവല്‍ എന്നിവര്‍ക്കാണു അവാര്‍ഡുകള്‍.

കേരള സഭയിലെ മതബോധനരംഗത്ത് പ്രശംസനീയമായ സംഭാവനകള്‍ നല്കി കടന്നു പോയ ഫാ. മാത്യു നടയ്ക്കലിന്‍റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടയ്ക്കല്‍ കുടുംബാംഗങ്ങളും കെസിബിസിയും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍.

ആഗസ്റ്റ് 26-ന് മാവേലിക്കര സെന്‍റ് ജോസഫ്സ് കത്തീഡ്രലില്‍ വച്ച് നടക്കുന്ന അവാര്‍ഡു സമര്‍പ്പണസമ്മേളനം കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. സൂസൈപാക്യം ഉദ്ഘാടനം ചെയ്യും. മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിക്കും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള മതാധ്യാപകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org