കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

വിശ്വാസപരിശീലനരംഗത്ത് നിസ്തുലമായ സേവനങ്ങള്‍ നല്കിയിട്ടുള്ള മതാധ്യാപകര്‍ക്കായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള 2018-ലെ അവാര്‍ഡു ജേതാക്കളെ പ്രഖ്യാപിച്ചു. പാലക്കാട് രൂപതയിലെ കല്ലടിക്കോട് മേരി മാതാപള്ളി ഇടവകാംഗമായ സി.എം. മാത്യു, കൊല്ലം രൂപതയിലെ മുതുകളം സെന്‍റ് ജോസഫ് ചര്‍ച്ച് ഇടവകാംഗമായ എസ്.കെ. അലക്സ്, പാറശ്ശാല രൂപതയിലെ കൊറ്റമാം സെന്‍റ് ജോസഫ് മലങ്കര പള്ളി ഇടവകാംഗമായ എന്‍. തങ്കരാജന്‍ എന്നിവരാണ് അവാര്ഡു നേടിയത്. കേരള സഭയിലെ മതബോധനരംഗത്ത് പ്രശംസനീയമായ സംഭാവനകള്‍ നല്കി കടന്നു പോയ ഫാ. മാത്യു നടയ്ക്കലിന്‍റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടയ്ക്കല്‍ കുടുംബാംഗങ്ങളും കെസിബിസിയും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ ഡിസംബര്‍് 4-ന് എറണാകുളത്ത് പിഒസി യില്‍ നടക്കുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org