കെസിബിസി മാധ്യമദിനാഘോഷവും അവാര്‍ഡുദാനവും

കെസിബിസി മാധ്യമദിനാഘോഷവും അവാര്‍ഡുദാനവും

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമദിനാഘോഷവും 2017-ലെ അവാര്‍ഡു വിതരണവും കെസിബിസി ആസ്ഥാന കാര്യാലയമായ പിഒസി ഓഡിറ്റോറിയത്തില്‍ നടന്നു. കെ.സി.ബി.സി. മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് റവ. ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ കമ്മീഷന്‍ വൈസ് ചെയര്‍മാനും ഇരിങ്ങാലക്കുട രൂപതാധ്യക്ഷനുമായ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ നന്മയുടെ ദാതാക്കളായി നിന്ന് നിസ്വാര്‍ത്ഥ സേവനം ചെയ്തവരെ കണ്ടെത്താന്‍ കഴിഞ്ഞത് നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

എം.പി.യും സിനിമാ നടനുമായ ഇന്നസെന്‍റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. തീവ്രമായ ആഗ്രഹവും അതിനുവേണ്ടിയുള്ള കഠിനാധ്വാനവും ഉണ്ടെങ്കില്‍ ആഗ്രഹിക്കുന്ന സ്ഥാനത്ത് ആര്‍ക്കും എത്താനാകുമെന്ന് അദ്ദേഹം സൂ ചിപ്പിച്ചു. തന്നെ വളര്‍ത്തി ഈ നിലയില്‍ എത്തിക്കാന്‍ പലവിധത്തില്‍ സഹായിച്ച വൈദികരെയും അധ്യാപകരേയും സഭാനേതൃത്വത്തെയും ഇന്നസെന്‍റ് നന്ദിയോടെ അനുസ്മരിച്ചു. ലിസി (സാഹിത്യം), റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ (ദാര്‍ശനീകം വൈജ്ഞാനികം), നടന്‍ ടിനി ടോം (മാധ്യമം), റോണി റാഫേല്‍ (യുവപ്രതിഭ) എന്നിവരും മോണ്‍. മാത്യു എം. ചാലില്‍, ഫാ. അലക്സാണ്ടര്‍ പൈകട, എബ്രഹാം അറക്കല്‍, സോളമന്‍ ജോസഫ് എന്നിവര്‍ ഗുരുപൂജ പുരസ്കാരവും ഏറ്റുവാങ്ങി. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. ജോളി വടക്കന്‍, ഫാ. ആന്‍റണി വിപിന്‍, ഫാ. മില്‍ട്ടണ്‍ കളപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org