കെ.സി.ബി.സി. മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കെ.സി.ബി.സി. മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Published on

ഈ വര്‍ഷത്തെ കെ.സി.ബി.സി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് നൊറോണയാണ് ഈ വര്‍ഷത്തെ കെ.സി.ബി.സി. സാഹിത്യ അവാര്‍ഡ് ജേതാവ്. അദ്ദേഹത്തിന്‍റെ 'അശരണരുടെ സുവിശേഷം' മികച്ച നോവലായി പരിഗണിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്‍റെ കഥകളും അവാര്‍ഡു നല്കുന്നതിന് കാരണമായി. മലയാള മനോരമ, പത്തനംതിട്ട ബ്യൂറോയില്‍ അസി. എഡിറ്റര്‍ ബോബി എബ്രാഹം കെ.സി.ബി.സി. മീഡിയ അവാര്‍ഡിന് അര്‍ഹനായി. പത്രം, റേഡിയോ, ടിവി, ഇന്‍റര്‍നെറ്റ്, സിനിമ, സാഹിത്യേതരകലകള്‍ തുടങ്ങിയ ദൃശ്യ-ശ്രാവ്യ മേഖലകളില്‍ നടത്തിയ മൂല്യാധിഷ്ഠിത സംഭാവനകള്‍ക്കു നല്‍കുന്നതാണ് ഈ അവാര്‍ഡ്. ജോസഫ് അന്നംകുട്ടി ജോസിന് യുവപ്രതിഭാ അവാര്‍ഡു നല്‍കും. എഴുത്തുകാരന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ജോസഫ് അന്നംകുട്ടി ജോസ്.

മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡിന് ഡോ. കെ.എം. ഫ്രാന്‍സിസ് അര്‍ഹനായി. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, ശാസ്ത്രം, വ്യാകരണം, നിരൂപണം എന്നീ ശാഖകളില്‍പ്പെട്ട ഏറ്റവും മികച്ച കൃതിക്കാണ് ഈ അവാര്‍ഡ് നല്കുന്നത്. മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കുന്ന കെ.സി.ബി.സി. സംസ്കൃതി പുരസ്കാരത്തിന് സി. രാധാകൃഷ്ണന്‍ അര്‍ഹനായി. കേരള കാര്‍ഷിക സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.വി. പീറ്റര്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ബൈബിള്‍ പണ്ഡിതന്‍ റവ. ഡോ. കുര്യന്‍ വാലുപറമ്പില്‍ എന്നിവര്‍ക്ക് ഗുരുപൂജാ പുരസ്കാരങ്ങള്‍ നല്‍കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org