കെ.സി.ബി.സി. മാധ്യമ കമ്മീഷന്‍ അവാര്‍ഡുകള്‍

കെ.സി.ബി.സി. മാധ്യമ കമ്മീഷന്‍ അവാര്‍ഡുകള്‍

കെ.സി.ബി.സി. മാധ്യമക്കമ്മീഷന്‍ 2016-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജോസ് വട്ടപ്പലം (സാഹിത്യ അവാര്‍ഡ്), അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. (ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ്), ഡോ. വി.പി. ഗംഗാധരന്‍ (സംസ്കൃതി പുരസ്കാരം), ജെയ്മോന്‍ കുമരകം (മാധ്യമ അവാര്‍ഡ്), റാഫേല്‍ ബിനു (യുവപ്രതിഭാ അവാര്‍ഡ്) എന്നിവരാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കെ.സി.ബി.സി. മാധ്യമക്കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. ബിഷപ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയസമിതിയില്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഡോ. എബ്രഹാം ജോസഫ്, റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. വിബിന്‍ സേവ്യര്‍, റവ. ഡോ. ബൊവാസ് മാത്യു എന്നിവര്‍ അംഗങ്ങളായിരുന്നു. 2017 ജൂണ്‍ 11, ഞായറാഴ്ച മാധ്യമദിനാഘോഷത്തോടനുബന്ധിച്ച് പി.ഒ.സി.യില്‍വച്ചു നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍വച്ച് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org