കെസിബിസി വിമന്‍സ് കമ്മീഷന്റെ നേതൃത്വത്തില്‍ പിഒസിയില്‍ നടന്ന അന്താരാഷ്ട്ര മാതൃദിനാഘോഷം, കമ്മീഷന് ചെയര്മാന് ഡോ. ജോസഫ് കാരിക്കാശ്ശേരി ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് സെക്രട്ടറി ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, വനിതാ കമ്മീഷന് ഡയറക്ടര്‍ ഫാ. വില്സന് ഇലവത്തുങ്കല്‍, ഡെല്‍സി ലൂക്കാച്ചന്, റോസക്കുട്ടി ഏബ്രഹാം, ആനി ജോസഫ്, സിന്‍സി പാറേല്‍ എന്നിവര്‍ പ്രസംഗിച്ചു, കമ്മീഷന്റെ ആദ്യ സെക്രട്ടറി ബീന സെബാസ്റ്റ്യന്‍ "അനുധാവനം അമ്മമാരിലൂടെ" എന്ന വിഷയം അവതരിപ്പിച്ചു.