കെ സി ബി സി അഖില കേരള നാടകമത്സരം

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മീഷന്‍ സംഘടിപ്പിക്കുന്ന 31 -ാമത് അഖില കേരള സാമൂഹിക സംഗീത നാടകമത്സരം നവംബര്‍ മൂന്നു മുതല്‍ 15 വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. ധാര്‍മ്മിക മൂല്യങ്ങളും ഉദാത്തമായ ആശയങ്ങളും പ്രചരിപ്പി ക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന മത്സരത്തിലേക്കുള്ള നാടകങ്ങള്‍ മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷനായുള്ള സമിതിയാണു തിരഞ്ഞെടുത്തത്. നയാ പൈസ (കോഴിക്കോട് നവചേതന), കുരുത്തി (തിരുവനന്തപുരം അക്ഷര), കനല്‍ച്ചിലമ്പ് (ആരാധന എന്‍റര്‍ടൈനേഴ്സ്, തിരുവനന്തപുരം), ദൈവത്തിന്‍റെ പുസ്തകം (കായംകുളം സപര്യ), ഇവന്‍ നായിക (ഓച്ചിറ നാടകരംഗം), അക്ഷരങ്ങള്‍ (കൊല്ലം ആവിഷ്കാര), കപടലോകത്തെ ശരികള്‍ (അമ്പലപ്പുഴ സാരഥി), ഓര്‍ക്കുക വല്ലപ്പോഴും (കൊല്ലം അസ്സീസി), പകിട (തൃശൂര്‍ രജപുത്ര), ഒരു സിനിമ തിരക്കഥ (മുദ്ര തിയേറ്റേഴ്സ് കണ്‍സെപ്റ്റ്സ്, തൃശൂര്‍), കിസാന്‍രാമന്‍റെ വിരലുകള്‍ (മലയാള നാടകവേദി, തിരുവനന്തപുരം), വൈറസ് (സംസ്കൃതി തിരുവനന്ത പുരം), ഇതാ മനുഷ്യന്‍ (ബൈബിള്‍ നാടകം – കോട്ടയം ദര്‍ശന) എന്നീ നാടകങ്ങളാണ് അവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org