പ്രധാനമന്ത്രിയുടെ പരാമര്‍ശം ദുരുദ്ദേശ്യപരം -കെസിബിസി പ്രൊ-ലൈഫ് സമിതി

ഇന്ത്യയില്‍ കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണമെന്നും അതു രാജ്യസ്നേഹത്തിന്‍റെ ഭാഗമാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് കെസിബിസി പ്രൊ- ലൈഫ് സമിതി. വര്‍ദ്ധിച്ചുവരുന്ന ഇന്ത്യയുടെ ജനസംഖ്യ ആശങ്കപ്പെടുത്തുന്നുവെന്നും അതിനാല്‍ത്തന്നെ കുടുംബാസൂത്രണം ഇന്ത്യയില്‍ വരുംനാളുകളില്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കണമെന്നും ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. 'ജനസംഖ്യാ വിസ്ഫോടനം' എന്ന പദം ഉപയോഗിച്ച മോദി ഈ വെല്ലുവിളി നേരിടാന്‍ പുതിയ പദ്ധതികള്‍ നാം ആവിഷ്കരിക്കേണ്ടിയിരിക്കുന്നു എന്നും മോദി വ്യക്തമാക്കുകയുണ്ടായി.

ഗര്‍ഭച്ഛിദ്രാനുമതി ബില്‍ ആഗസ്റ്റ് അവസാനത്തില്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ദുരുദ്ദേശ്യപരമാണെന്ന് കെസിബിസി (കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍) ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ നടന്ന സംസ്ഥാനതല പ്രൊ-ലൈഫ് സമിതി യോഗം വിലയിരുത്തി. ജീവന്‍റെ സൃഷ്ടി എന്നത് ദൈവത്തിന്‍റെ പ്രവൃത്തിയാണ.് അതുപോലെ തന്നെ ജീവനെ നശിപ്പിക്കുന്നത് ദൈവത്തിനെതിരായ പ്രവൃത്തിയാണ്. ലോകത്തിന്‍റെ താളക്രമം സൃഷ്ടിച്ചത് ദൈവമാണ്. ഈ താളക്രമത്തില്‍ എവിടെയെങ്കിലും അപഭ്രംശം സംഭവിച്ചാലും അതു ദൈവത്തിന്‍റെ പദ്ധതിയെ അട്ടിമറിക്കലാകും – പ്രൊ-ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org