Latest News
|^| Home -> Kerala -> കെസിബിസി പ്രൊ-ലൈഫ് അവാര്‍ഡ് താമരശേരി രൂപതയ്ക്ക്

കെസിബിസി പ്രൊ-ലൈഫ് അവാര്‍ഡ് താമരശേരി രൂപതയ്ക്ക്

Sathyadeepam

തൃശൂര്‍: മനുഷ്യജീവന്‍റെ സമഗ്ര സംരക്ഷണം ലക്ഷ്യമാക്കി കേരള കാത്തലിക് ബിഷപ് കോണ്‍ഫെറന്‍ സിന്‍റെ കീഴിലുള്ള കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ സഭാത്മക കൂട്ടായ്മക്കുള്ള പ്രൊ-ലൈഫ് അവാര്‍ഡ് താമരശേരി രൂപതയ്ക്ക്.

തൃശൂര്‍ മുണ്ടത്തിക്കോട് സ്നേഹാലയത്തില്‍വച്ച് നടന്ന പ്രൊ-ലൈഫ് ദിനാചരണത്തില്‍ സഭാത്മക കൂട്ടായ്മക്കുള്ള പ്രഥമ കെസിബിസി പ്രൊ-ലൈഫ് അവാര്‍ഡ് തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് താമരശേരി ഫാമിലി അപ്പസ്തോലേറ്റിന്‍റെയും പ്രൊലൈഫ് സമിതിയുടെയും ഡയറക്ടര്‍ റവ. ഡോ. ജോസ് പെന്നാപറമ്പിലിനു നല്കി.

കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി ആദ്ധ്യക്ഷ്യം വഹിച്ചു. പ്രസിഡന്‍റ് ജോര്‍ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, താമരശേരി ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് പെന്നാപറമ്പില്‍, തൃശൂര്‍ ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ഡെന്നി താന്നിക്കല്‍, ക്രിസ്തുരാജ് ദേവാലയം വികാരി ഫാ. റാഫി തട്ടില്‍, സ്നേഹാലയം ആന്‍റണി, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, റോണ റിബെയ്റോ, സിസ്റ്റര്‍ മേരി ജോര്‍ജ്, മേരി ഫ്രാന്‍സിസ്ക, ഉഷാ റാണി എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*