കെ.സി.ബി.സി. പ്രൊ-ലൈഫ് സമിതി എറണാകുളം മേഖല ഭാരവാഹികള്‍

കെ.സി.ബി.സി. പ്രൊ-ലൈഫ് സമിതി എറണാകുളം മേഖല ഭാരവാഹികള്‍

കൊച്ചി: കെസിബിസി പ്രൊലൈഫ് എറണാകുളം മേഖലാ പ്രസിഡന്‍റായി ജോണ്‍സണ്‍ എബ്രാഹം ചൂരപറമ്പിലിനെയും (വരാപ്പുഴ അതിരൂപത) ജനറല്‍ സെക്രട്ടറിയായി ജോയിസ് മുക്കുടത്തിനെയും (കോതമംഗലം രൂപത) തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ട്രഷറര്‍: ബാബു അത്തിപ്പൊഴിയില്‍ (ആലപ്പുഴ രൂപത), വൈസ് പ്രസിഡന്‍റുമാര്‍: കെ.എക്സ് ജൂഡ്സണ്‍ (കൊച്ചി രൂപത), ബിജു ജോര്‍ജ് (കോതമംഗലം രൂപത) തുടങ്ങിയവരാണ്.

പിഒസിയില്‍ വച്ചു നടന്ന മേഖലാ സമ്മേളനം കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ് അധ്യക്ഷനായിരുന്നു. മേഖലാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത,് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉമ്മച്ചന്‍ ചക്കുപുരയ്ക്കല്‍, സെക്രട്ടറി മാര്‍ട്ടിന്‍ ന്യൂനസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org