കെ.സി.ബി.സി. പ്രോലൈഫ് മേഖല സമിതി ഉദ്ഘാടനം ചെയ്തു

കെ.സി.ബി.സി. പ്രോലൈഫ് മേഖല സമിതി ഉദ്ഘാടനം ചെയ്തു

തൃശൂര്‍: കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ തൃശൂര്‍ മേഖല സമിതി രൂപീകൃതമായി. തൃശൂര്‍, ഇരിഞ്ഞാലക്കുട, പാലക്കാട്, കോട്ടപ്പുറം, സുല്‍ത്താന്‍ പേട്ട് രൂപതകളില്‍ ഉള്‍പ്പെടുന്ന മേഖല സമിതിയുടെ രൂപീകരണ യോഗം മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ഫാമിലി അപ്പസ്തോലേറ്റ് സെന്‍ററില്‍ വച്ച് നടന്ന യോഗത്തില്‍ കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, സംസ്ഥാന പ്രസിഡണ്ട് സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, ജെയിംസ് ആഴ്ചങ്ങാടന്‍, എം.എ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

കെസിബിസി പ്രോലൈഫ് സമിതിയുടെ തൃശൂര്‍ മേഖല സമിതി ഭാരവാഹികളായി ഡയറക്ടര്‍-ഫാ. ഡെന്നി താണിക്കല്‍, പ്രസിഡണ്ട്- ജോളി ഇ.ജെ., വൈസ് പ്രസിഡണ്ട്-ബ്രിസ്റ്റൊ ടി.ജെ., ജനറല്‍ സെക്രട്ടറി-ഷാജു തെക്കിനിയത്ത്, സെക്രട്ടറിമാരായി മേരി അഗസ്റ്റിന്‍, സൈമണ്‍ സി.സി., ഡോ. ജോമോന്‍, ട്രഷറര്‍-റോസിലി മാത്യു, കോഡിനേറ്റര്‍മാരായി നയോമി ടീച്ചര്‍ (ടീച്ചേഴ്സ്), അഡ്വ. മിനി ഫ്രാന്‍സിസ് (അഡ്വക്കേറ്റ്സ്), ഡോ. എസ്തേര്‍ (ഡോക്ടേഴ്സ്), സിസ്റ്റര്‍ ജാന്‍സി മരിയ സി.എച്ച്.എഫ് (സിസ്റ്റേഴ്സ്), ജോജു സി.സി (വലിയ കുടുംബങ്ങള്‍), ഇ.സി ജോര്‍ജ് മാസ്റ്റര്‍ (ചാരിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org