ജനസംഖ്യ ബാധ്യതയല്ല സാധ്യതയാണെന്ന് കെസിബിസി പ്രൊലൈഫ് സമിതി

കൊച്ചി: ജനസംഖ്യ ബാധ്യതയല്ല സാധ്യതയാണെന്ന് കെസിബിസി പ്രൊലൈഫ് സമിതി എറണാകുളം മേഖല സമ്മേളനം വിലയിരുത്തി. മൂവാറ്റുപുഴ നെസ്റ്റില്‍ നടന്ന യോഗത്തില്‍ പ്രസിഡന്‍റ് ജോണ്‍സണ്‍ സി എബ്രഹാം അധ്യക്ഷനായിരുന്നു. മേഖല ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത് ഉദ്ഘാടനം ചെയ്തു. ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകള്‍ യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്കു തിരിയണമെന്ന് പ്രൊ ലൈഫ് സമിതി യോഗം വിലയിരുത്തി. ഒരു രാജ്യത്തിന്‍റെ സാമ്പത്തിക മുന്നേറ്റത്തിനു മാനവ വിഭവ ശേഷി ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. തൊഴില്‍ ശേഷിയുള്ള ധാരാളം ചെറുപ്പക്കാര്‍ വളര്‍ന്നുവരേണ്ടത് ഇന്നത്തെ കുഞ്ഞുങ്ങളിലൂടെയാണ്. ദാരിദ്ര്യത്തിന് കാരണം ജനപ്പെരുപ്പമല്ല അഴിമതിയും ചൂഷണവും കെടുകാര്യസ്ഥതയുമാണെന്നു യോഗം വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജോയ്സ് മുക്കുടം, ആനിമേറ്റര്‍ സിസ്റ്റര്‍ ജൂലി ഗ്രേസ്, വൈസ് പ്രസിഡന്‍റ് ബിന്ദു വള്ളമറ്റം, നഴ്സിംഗ് മിനിസ്ട്രി കോ ഓര്‍ഡിനേറ്റര്‍ മേരി ഫ്രാന്‍സിസ്ക, വിധവാ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ ഷൈനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org