മദ്യവിരുദ്ധ സമിതി വാര്‍ഷികം

മദ്യവിരുദ്ധ സമിതി വാര്‍ഷികം

കൊച്ചി: സര്‍ക്കാറിന്‍റെ മദ്യവര്‍ജ്ജന നയം കൊണ്ട് മദ്യവിമുക്ത സമൂഹം രൂപപ്പെടില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതി എറണാകുളം-അങ്കമാലി അതിരൂപത 18-ാമത് വാര്‍ഷികവും അവാര്‍ഡ്ദാന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.
കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ അതിരൂപത പ്രസിഡന്‍റ്  കെ.എ. പൗലോസ് കാച്ചപ്പിള്ളി അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, സംസ്ഥാന സെക്രട്ടറി അ ഡ്വ. ചാര്‍ളി പോള്‍, ഫാ. തോമസ് പേരേപ്പാടന്‍, ഫാ. പോള്‍ കാരാച്ചിറ, ചാണ്ടി ജോസ്, എം.പി. ജോസി, ഫാ. ജോസ് ഒഴലക്കാട്ട്, ഫാ. പ്രവീണ്‍ മണവാളന്‍, ഫാ. ബാബു മുരിങ്ങയില്‍, സിസ്റ്റര്‍ മരിയൂസ, കെ.ഒ. ജോയി, ബാബു പോള്‍, എബ്രഹാം ഓലിയപ്പുറം, സി. ജോണ്‍ കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന മദ്യ വിരുദ്ധ സെമിനാറില്‍ ടി. എം. വര്‍ഗീസ് ക്ലാസ്സെടുത്തു.
പള്ളിപ്പുറം, മഞ്ഞപ്ര എ ന്നീ ഫൊറോനകള്‍ക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള ഒന്നും രണ്ടും പുരസ്കാരവും പള്ളിപ്പുറം സെന്‍റ് മേരീസ്, എളവൂര്‍ സെന്‍റ് ആന്‍റണീസ് എന്നീ ഇടവകകള്‍ക്ക് മികച്ച ഇടവകകള്‍ക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള അഡ്വ. ചാര്‍ളി പോള്‍ പുരസ്കാരം ഷൈബി പാപ്പച്ചന് നല്‍കി. ലഹരിവിരുദ്ധ സേനാനി അവാര്‍ഡുകള്‍ സിസ്റ്റര്‍ റോസ്മിന്‍ സിഎസ്എന്‍, സിസ്റ്റര്‍ റീജ, അഡ്വ. ജേക്കബ് മുണ്ടക്കല്‍, ശോശാമ്മ തോമസ്, പൗളിന്‍ കൊറ്റമം എന്നിവര്‍ക്ക് നല്‍കി. ഫാ. തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷന്‍ അവാര്‍ഡ് നേടിയ സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോളിനെയും കേരള സര്‍ക്കാര്‍ പുരസ്കാരം നേടിയ എന്‍.ടി. റാല്‍ഫിയേയും പൊന്നാടയണിയിച്ച് ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org