കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാര്‍

കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാര്‍

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ് ഡയറക്ടറുമായി ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര നിയമിതനായി. തിരുവല്ല തോലശ്ശേരി സെന്‍റ് ജോസഫ് ഇടവകാംഗമായ അദ്ദേഹം പുനലൂര്‍ രൂപതയില്‍ സേവനം ചെയ്തുവരുന്നു. കെസിബിസി മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. എബ്രാഹം ഇരുമ്പിനിക്കലിനെ നിയമിച്ചു. തിരുവല്ല അതിരൂപതയിലെ ചുങ്കപ്പാറ സെന്‍റ് ജോര്‍ജ് മലങ്കര കാത്തലിക് ചര്‍ച്ച് ഇടവകാംഗമാണ്.

ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പില്‍ കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായും ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് കെസിബിസി വിമന്‍സ് കമ്മീഷന്‍ സെക്രട്ടറിയായും നിയമിതരായി. കൊച്ചി രൂപതാംഗമായ ഫാ. കണ്ടത്തിപ്പറമ്പില്‍ കൊച്ചി സോഷ്യല്‍ സര്‍വീസ് അസി സ്റ്റന്‍റ് ഡയറക്ടര്‍, കെഎല്‍എം രൂപതാ ഡയറക്ടര്‍, ജൂബിലി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം രൂപതാംഗമാണ് ജയിന്‍ ആന്‍സില്‍. കൗണ്‍സില്‍ ഓഫ് കാത്തലിക് വിമന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ്, മെമ്പര്‍, കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ്, കെസിബിസി വിമന്‍സ് കമ്മീഷന്‍ ജോ. സെക്രട്ടറി എന്നീ നിലകളിലും സേവനം ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org