കെ.സി.ബി.സി. വനിതാ കമ്മീഷന്‍ വാര്‍ഷികം

കെ.സി.ബി.സി. വനിതാ കമ്മീഷന്‍ വാര്‍ഷികം
Published on

കൊച്ചി: വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്തുമസ് നല്കുന്ന സന്ദേശമെന്ന് കെസിബിസി വിമന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കാശ്ശേരി. പരസ്പരം അകന്നുപോവുകയും അപരനെ ശത്രുവായി കരുതുകയും ചെയ്യുന്ന മനുഷ്യന് സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഇഴയടുപ്പം പ്രദാനം ചെയ്യുന്നതാണ് ക്രിസ്തുമസ് എന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷന്‍റെ വാര്‍ഷിക പൊതുസമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മീഷന്‍ സെക്രട്ടറി ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജയ്ന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഡോ. ജിബി ഗീവര്‍ഗീസ്, അല്‍ഫോന്‍സ, ഡോ. റോസക്കുട്ടി അബ്രാഹം തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സിസ്റ്റര്‍ ഷെറിന്‍ മരിയ സഭയിലും സമൂഹത്തിലും വളരേണ്ട സ്ത്രീ പങ്കാളിത്തത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ഭിന്നശേഷിക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന 6 വനിതകള്‍ക്ക് മെമന്‍റോയും ക്യാഷ് അവാര്‍ഡും നല്കി. തുടര്‍ന്ന് ക്രിസ്തുമസ് ആഘോഷങ്ങളും നടത്തപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org