കെ സി ബി സി വനിതാ കമ്മീഷന്‍ കന്ദമാലില്‍ സന്ദര്‍ശനം നടത്തി

കെ സി ബി സി വനിതാ കമ്മീഷന്‍ കന്ദമാലില്‍ സന്ദര്‍ശനം നടത്തി

കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്‍റെ വനിതാ കമ്മീഷന്‍റെ നേതൃത്വത്തില്‍ 11 അംഗ ടീം കന്ദമാലില്‍ സന്ദര്‍ശനം നടത്തി. സിബിസിഐയുടെ വനിതാ കൗണ്‍സിലിന്‍റെ റീച്ചൗട്ട് പ്രോഗ്രാമിന്‍റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ തലീഷ നടുക്കുടിയിലാണ് സന്ദര്‍ശനത്തിനായുള്ള സജ്ജീകരണങ്ങള്‍ നടത്തിയത്. 2007 – 2008 ല്‍ കന്ദമാലിലെ ക്രൈസ്തവ പീഡനങ്ങളില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയുണ്ടായി. 56,000 പേര്‍ ഭവനരഹിതരായി. നൂറുകണക്കിനു വീടുകളും ദേവാലയങ്ങളും നശിപ്പിക്കപ്പെട്ടു.

കേരളത്തില്‍ നിന്നുള്ള സന്ദര്‍ശക ടീമിന് "വിശ്വാസത്തില്‍ ആഴപ്പെടാനുള്ള അനുഭവമായിരുന്നു" കന്ദമാല്‍ യാത്രയെന്ന് സിസ്റ്റര്‍ തലീഷ പറഞ്ഞു. കന്ദമാലിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരവുമായി അതു മാറി. കന്ദമാലിലെ ജനങ്ങള്‍ വിശേഷിച്ചു സ്ത്രീകളും കുട്ടികളും സഭയുടെ പരിഗണനയും കരുതലും അനുഭവിക്കുന്ന സാഹചര്യം തങ്ങള്‍ അഭിലഷിച്ചിരുന്നതായും സിസ്റ്റര്‍ തലീഷ വ്യക്തമാക്കി. ഏറെ പ്രയാസങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോയ കന്ദമാലിലെ ക്രൈസ്തവര്‍ ക്രിസ്തു വിലുള്ള ആഴമായ വിശ്വാസം പ്രഘോഷിച്ചവരാണെന്ന് അവിടെ അഞ്ചു ദിവസത്തെ സന്ദര്‍ശനം നടത്തിയ കേരളത്തില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org