ബധിരര്‍ക്കും മൂകര്‍ക്കുമായി കെസിബിസിയുടെ വിവാഹ ഒരുക്ക കോഴ്സ്

ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് നവംബര്‍ 2, 3, 4 തീയതികളില്‍ സഭ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിക്കുന്നു. ബധിരരും മൂകരുമായിട്ടുള്ള കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയു വാക്കള്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പാഠ്യപദ്ധതികള്‍ ക്രമീകരിച്ചിട്ടുള്ളത്. കെസിബിസി ഫാമിലി കമ്മീഷനാണ് ഇതിന് നേതൃത്വം നല്കുന്നത്. ഫാ. പോള്‍ മാടശേരി (സെക്രട്ടറി, കെസിബിസി ഫാമി ലി കമ്മീഷന്‍), ഫാ. ബിജു , ഫാ. പ്രയേഷ് , ഫാ. ജോഷി മയ്യാറ്റില്‍, ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ സി.എസ്.റ്റി., സിസ്റ്റര്‍ അഭയ എഫ്.സി.സി., ഡോ. ടോണി ജോസഫ്, ഡോ. സുമ ജില്‍സണ്‍, കുഞ്ഞുമോള്‍, ജോഷി, സ്റ്റാലിന്‍ തോമസ്, കെ.സി. ഐസക് എന്നിവര്‍ സൈന്‍ ലാംഗ്വേജില്‍ ക്ലാസുകള്‍ നയിക്കും. ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള മാട്രിമോണിയല്‍ സര്‍വീസ് (കെസിബിസി മാട്രിമണി ഫോര്‍ ദ ഡഫ്) ഫാമിലി കമ്മീഷന്‍റെ നേതൃത്വത്തില്‍ പിഒസിയില്‍ ആരംഭിച്ചിട്ടുണ്ട്. (വിശദവിവരങ്ങള്‍ക്ക് ഫോ: 9995028229, 9497605833, 9495812190, Email: kcbcfamily commission@gmail.com, Web: kcbcfamilycommission.org).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org