കെസിബിസി വിമന്‍സ് കമ്മീഷന്‍ ലോക വനിതാദിനാചരണം നടത്തി

കെസിബിസി വിമന്‍സ് കമ്മീഷന്‍ ലോക വനിതാദിനാചരണം നടത്തി

കെസിബിസി വിമന്‍സ് കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ വച്ച് ലോകവനിതാദിനാചരണത്തിനോടനുബന്ധിച്ച് രൂപതകളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വിമന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി നിര്‍വഹിച്ചു. വിമന്‍സ് കമ്മീഷന്‍ സെക്രട്ടറി ഡെല്‍സി ലൂക്കാച്ചന്‍ നമ്പ്യാപറമ്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജോയിന്‍റ് സെക്രട്ടറി ജെയിന്‍ ആന്‍സില്‍ സ്വാഗതവും ട്രഷറര്‍ അല്‍ഫോന്‍സ സി. നന്ദിയും പറഞ്ഞു. കോഴിക്കോട് യൂണിവേഴ്സിറ്റി ഹെഡ് ഡോ. മോളി കുരുവിള ക്ലാസ് നയിച്ചു. റോസക്കുട്ടി അബ്രാഹം, ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍, ആനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഐ.എസ്. ഭീകരുടെ കൈകളില്‍ അകപ്പെട്ട ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം വൈകുന്നതില്‍ കെസിബിസി വനിതാ കമ്മീഷന്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ആ വൈദികന്‍റെ മോചനത്തിനുവേണ്ടി ഉടനടി നിയമ നടപടികള്‍ നടത്തണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്നും നേതാക്കള്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org