Latest News
|^| Home -> National -> മദ്യവിരുദ്ധ സമിതിയുടെ മദ്യനയം സര്‍ക്കാരിന് അടിയറ വയ്ക്കില്ല – കെ.സി.ബി.സി.

മദ്യവിരുദ്ധ സമിതിയുടെ മദ്യനയം സര്‍ക്കാരിന് അടിയറ വയ്ക്കില്ല – കെ.സി.ബി.സി.

Sathyadeepam

കെ.സി.ബി.സി. മദ്യവിരുദ്ധസമിതി തുടര്‍ന്നുവരുന്ന മദ്യവിരുദ്ധ നയം നിയമത്തിന്‍റെയോ, നിയമനത്തിന്‍റെയോ പേരില്‍ ഒരു സര്‍ക്കാരിനും അടിയറ വയ്ക്കില്ലെന്നും ഇടതുസര്‍ക്കാരിന്‍റെ ജനദ്രോഹ മദ്യനയത്തിനെതിരെ ഘട്ടംഘട്ടമായ സമരപോരാട്ടങ്ങള്‍ തുടരുമെന്നും രാഷ്ട്രീയ സമരശൈലി ഇനിയും ഒരു കേന്ദ്രവും പ്രതീക്ഷിക്കേണ്ടതില്ലെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി.

ഈ സര്‍ക്കാരിന്‍റെ ജനദ്രോഹ മദ്യനയത്തിനെതിരെ എന്തു ചെയ്യണമെന്ന് സമിതിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒന്നിന് പകരം മറ്റൊന്ന് എന്നതല്ല സമിതിയുടെ മദ്യവിരുദ്ധനയം. മദ്യനയം ജനവിരുദ്ധമായാല്‍ സമരം നടത്തുമെന്ന് സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവര്‍ജ്ജനം പറഞ്ഞ് മദ്യപ്രളയം സൃഷ്ടിക്കുകയാണ് ഈ സര്‍ക്കാര്‍. ഇടതു സര്‍ക്കാരിന്‍റെ ജനദ്രോഹമദ്യനയം സഭാനേതൃത്വവുമായോ സമിതി നേതൃത്വവുമായോ കൂടിയാലോചിച്ചുണ്ടായതല്ല, മദ്യലോബിയുമായി കൂടിച്ചേര്‍ന്നുള്ളതാണെന്ന് പൊതുസമൂഹത്തിന് ബോധ്യമായിട്ടുണ്ട്.

മദ്യവിരുദ്ധകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്യോസ്, ബിഷപ് ഡോ. ക്രിസ്തുദാസ് ആര്‍., ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പരിപാടികളാണ് സമിതി ക്രമീകരിച്ചുവരുന്നതെന്നും കേരള കത്തോലിക്കാ സഭയുടെ 32 അതിരൂപത-രൂപതാ സമിതികളെ ശക്തമാക്കുന്ന കണ്‍വെന്‍ഷനുകളും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുമെന്നും പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പില്‍ സംസ്ഥാന പ്രോഗ്രാം സെക്രട്ടറി പ്രസാദ് കുരുവിള അറിയിച്ചു.

Leave a Comment

*
*