ദുഃഖവെള്ളിയാഴ്ചയിലെ മൂല്യനിര്‍ണയം ഉപേക്ഷിക്കണം – കെ സി സി

ക്രൈസ്തവ സഭ പരിപാവനമായി ആചരിക്കുന്ന പെസഹാവ്യാഴം, ദുഃഖവെള്ളി ദിനങ്ങളില്‍ ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണയം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്‍റ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, സെക്രട്ടറി റവ. ഡോ. റെജി മാത്യു അസോസിയേറ്റ് സെക്രട്ടറി പ്രകാശ് തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു. ദുഃഖവെള്ളിയും പെസഹാ വ്യാഴവും മൂല്യനിര്‍ണയിത്തിനു നിശ്ചയിച്ചത് അപലപനീയമാണ്. ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നിട്ടും ഉത്തരവാദപ്പെട്ട അധികൃതര്‍ മൗനം പാലിക്കുന്നത് അത്ഭുതപ്പെടുത്തുന്നതായും കെസിസി ഭാരവാഹികള്‍ പറഞ്ഞു. ദുഃഖവെള്ളിയിലും പെസഹാ വ്യാഴാഴ്ചയിലും എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ശുശ്രൂഷകളുണ്ട്. അതില്‍ എല്ലാ വിശ്വാസികളും ഭക്തിയോടെ പങ്കെടുക്കുകയും ചെയ്യുന്നതാണ്. പള്ളിയോടു ചേര്‍ന്നാണ് മിക്ക ക്രൈസ്തവ സ്കൂളുകളും പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ അവിടെ നടത്തുന്ന പരിപാടികള്‍ ശുശ്രൂഷകളെ ബാധിക്കുകയും വിശ്വാസികള്‍ക്കു പ്രയാസമാവുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org