കെസിഎസ്എല്‍ ആനിമേറ്റര്‍മാരുടെ സംഗമവും അവാര്‍ഡ് ദാനവും

കെസിഎസ്എല്‍ ആനിമേറ്റര്‍മാരുടെ സംഗമവും അവാര്‍ഡ് ദാനവും
Published on

സാമൂഹിക നന്മകള്‍ കൈവരിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളും യുവതീ യുവാക്കളും പങ്കാളികളാകണമെന്ന് ആര്‍ച്ചു ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍ അഭിപ്രായപ്പെട്ടു. കേരളാ കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗിന്‍റെ (കെസിഎസ്എല്‍) സംസ്ഥാന തലത്തിലുളള ആനിമേറ്റര്‍മാരുടെ സംഗമവും അവാര്‍ഡ് ദാനസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് മാത്തുക്കുട്ടി കുത്തനാപ്പിളളില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. തോംസണ്‍ പഴയചിറപീടികയില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. വര്‍ഗീസ് വളളിക്കാട്ട്, അഡ്വ. ചാര്‍ളി പോള്‍, സിറിയക്ക് നരിതൂക്കില്‍, മനോജ് ചാക്കോ വടക്കേമുറി, ജോസഫ് മാത്യു, സെബാസ്റ്റ്യന്‍ വി.വി, ജോജി എം. വര്‍ഗീസ്, സി. മോളി ദേവസി, എല്‍സി ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ ആലപ്പുഴ രൂപതയുടെ ജോസി ബാസ്റ്റ്യനും കോട്ടപ്പുറം രൂപതയുടെ സി. ലിസി ദേവസിക്കും ആര്‍ച്ചുബിഷപ്പ് സമ്മാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org