ജലന്ധര്‍ ബിഷപ് നിയമനടപടിക്ക് വിധേയമാകണം: കെസിവൈഎം

അങ്കമാലി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നിയമനടപടിക്ക് വിധേയമാകണമെന്ന് കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപത സമിതി ആവശ്യപ്പെട്ടു. കേട്ടുകേള്‍വി പോലുമില്ലാത്ത ആരോപണങ്ങളാണ് കത്തോലിക്കാ സഭ നേരിടുന്നത്. പ്രശ്നങ്ങളില്‍ ക്രൈസ്തവികത നിറഞ്ഞ തീരുമാനങ്ങളെടുക്കുവാന്‍ സഭയ്ക്ക് സാധിക്കുന്നില്ല എന്നുള്ളതും വലിയ പോരായ്മയാണ്. ജലന്ധര്‍ ബിഷപ്പിനെക്കുറിച്ച് ഓരോ ദിവസവും മാധ്യമങ്ങള്‍ പുറത്തുവിടുന്ന കാര്യങ്ങള്‍ വളരെ ഗൗരവമേറിയതാണ്. അന്വേഷണം ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കി കുറ്റവാളിയാണെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം മാതൃകാപരമായി ശിക്ഷിക്കണം. ആരോപണങ്ങളില്‍ കഴമ്പില്ലെങ്കില്‍ സംഭവത്തെക്കുറിച്ചുള്ള ഗൂഢാലോചനകള്‍ പുറത്തു വരണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ബിഷപ്പിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുവാന്‍ കത്തോലിക്കാസഭ തയ്യാറാകണം.

പരാതിക്കാരിയായ കന്യാസ്ത്രീക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിനായി പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും കെസിവൈഎം അറിയിച്ചു. അങ്കമാ ലി സുബോധന പാസ്റ്ററല്‍ സെന്‍ററില്‍ കൂടിയ യോഗത്തില്‍ അതിരൂപത വൈസ് പ്രസിഡന്‍റ് ഹില്‍ഡ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org