Latest News
|^| Home -> International -> ഭീകരാക്രമണങ്ങള്‍ കെനിയന്‍ സഭയ്ക്കു ഭീഷണിയുയര്‍ത്തുന്നു

ഭീകരാക്രമണങ്ങള്‍ കെനിയന്‍ സഭയ്ക്കു ഭീഷണിയുയര്‍ത്തുന്നു

Sathyadeepam

തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ കെനിയയിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ ഭീഷണിയുയര്‍ത്തുന്നുവെന്നു സഭാനേതാക്കള്‍ പ്രസ്താവിച്ചു. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ അല്‍ ഷബാബ് എന്ന ഇസ്ലാമിക കലാപകാരികള്‍ രണ്ടു ക്രിസ്ത്യന്‍ അദ്ധ്യാപകരെ കൊലപ്പെടുത്തുകയുണ്ടായി. ബോംബ് സ്ഫോടനത്തിലൂടെയായിരുന്നു കൊലപാതകം. നിരപരാധികളായ സഭാപ്രവര്‍ത്തകര്‍ ഭീകരസംഘടനകളുടെ എളുപ്പമുള്ള ഇരകളായി മാറിയിരിക്കുകയാണെന്ന് ഫാ. ആല്‍ഫ്രഡ് മുരിത്തി പറഞ്ഞു. തുടര്‍ച്ചയായ അക്രമങ്ങള്‍ മൂലം കത്തോലിക്കാ പുരോഹിതന്മാരും പള്ളികളും പ്രവര്‍ത്തനരീതിയില്‍ തന്നെ മാറ്റം വരുത്തേണ്ട സാഹചര്യമായിരിക്കുകയാണ്. രാത്രിയുള്ള ചടങ്ങുകള്‍ തീരെയില്ലാതായി. പള്ളികളില്‍ കൂടുതല്‍ സമയം ചിലവഴിക്കാനും വിശ്വാസികള്‍ക്കു സാധിക്കുന്നില്ല. പള്ളികള്‍ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുകള്‍ നല്‍കി കൈ കഴുകുകയാണ് പലപ്പോഴും സുരക്ഷാസേനകള്‍.

Leave a Comment

*
*