Latest News
|^| Home -> Kerala -> മാര്‍ പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്കാരം ഫാ. ജസ്റ്റിന്‍ കൈപ്രമ്പാടന്

മാര്‍ പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്കാരം ഫാ. ജസ്റ്റിന്‍ കൈപ്രമ്പാടന്

Sathyadeepam

കൊച്ചി: കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്കാരം ഫാ. ജസ്റ്റിന്‍ കൈപ്രമ്പാടന്. ഇദ്ദേഹത്തിന്‍റെ “കുഞ്ഞുമാലാഖയുടെ ബൈബിള്‍ കഥകള്‍” എന്ന കുട്ടികള്‍ക്കായുള്ള ബാലസാഹിത്യകൃതിക്കാണ് പുരസ്കാരം. ബൈബിളിന്‍റെ വിവിധ മേഖലകളിലെ സര്‍ഗാത്മകസംഭാവനകളെ പ്രോത്സാഹിപ്പിക്കുവാനാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചു കുട്ടികളുടെയിടയില്‍ ബൈബിള്‍സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ രചിക്കപ്പെട്ട കൃതികളാണ് ഈ വര്‍ഷം പരിഗണിക്കപ്പെട്ടത്. മദര്‍ തെരേസ, ജോണ്‍ പോള്‍ പാപ്പ, ബൈബിള്‍ സചിത്രകഥ തുടങ്ങിയ കൃതികളുടെ കര്‍ത്താവാണു ഫാ. ജസ്റ്റിന്‍ കൈപ്രമ്പാടന്‍. ബല്‍ജിയത്തെ ലുവെയ്ന്‍ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം ഇപ്പോള്‍ തൃക്കാക്കരയിലെ ഗുരുകുലം സെമിനാരിയുടെ വൈസ് റെക്ടറായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹം മാര്‍ ലൂയീസ് പബ്ലിക്കേഷന്‍റെ ഡയറക്ടറും സത്യദീപം ഇംഗ്ലീഷ് വാരികയുടെ സഹപത്രാധിപരുമാണ്. അവാര്‍ഡു ജേതാവിനു വചനസര്‍ഗ പ്രതിഭാപുരസ്കാരവും അവാര്‍ഡ് തുകയായ 25,000 രൂപയും നവംബര്‍ 26-നു പി.ഒ.സി.യില്‍ നടന്ന ചടങ്ങില്‍ വച്ച് സമ്മാനിച്ചു.

Leave a Comment

*
*