സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത് കേരള ലേബര്‍ മൂവ്മെന്‍റ്

രാജ്യത്തെ അസംഘടിതരും ദരിദ്രരുമായ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയ്ക്കായി നിലവിലുള്ള പദ്ധതികള്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തി പുനരവതരിപ്പിക്കുന്നതും, തുടര്‍ച്ച നിലനിര്‍ത്താത്തതും സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വിശ്വാസ്യതയും സ്വീകാര്യതയും നഷ്ടപ്പെടുത്തുന്നതായി കേരള ലേബര്‍ മൂവ്മെന്‍റ് അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ 2013 ജനുവരി മുതല്‍ അന്ന് നിലവിലുണ്ടായിരുന്ന ജനശ്രീ ബീമ യോജന എന്ന പദ്ധതിയുമായി അസംഘടിതരും ദരിദ്രരുമായ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയ്ക്കായി ആരംഭിച്ച ലൈഫ് ഇന്‍ഷൂറന്‍സ് മുഖേന നടപ്പിലാക്കിയിരുന്ന ആം ആദ്മി ബീമ യോജന (AABY) നിലവവിലുള്ള അംഗങ്ങളില്‍ 51 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരിമിതപ്പെടുത്തുന്നത് അന്യായമാണ്. കേരള ലേബര്‍ മൂവ്മെന്‍റ് പോലുള്ള സാമൂഹ്യ സന്നദ്ധ സം ഘടനകളുടെ സഹായത്തോടെ ഈ പദ്ധതികള്‍ ഏറ്റവും താഴെ തട്ടിലേക്ക് എത്തിക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. കെ.എല്‍.എം. പതിനായിരക്കണക്കിന് വ്യക്തികളെ ഇതില്‍ അംഗങ്ങള്‍ ആക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം അവസാനിപ്പിച്ചിരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇന്ത്യയിലെ അദ്ധ്വാനശക്തിയുടെ 93 ശതമാനം വരുന്ന അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥതയും ഗൗരവമായ സമീപനവും പുലര്‍ത്തണമെന്നും കേരള ലേബര്‍ മൂവ്മെന്‍റ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org