സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങുന്നു – കേരള മദ്യവിരുദ്ധ ഏകോപനസമിതി

കൊച്ചി: മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയം ആവിഷ്കരിക്കുമെന്നു പറഞ്ഞ് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആ വാഗ്ദാനം ലംഘിച്ച് പടിപടിയായി മദ്യലഭ്യത വര്‍ദ്ധിപ്പിച്ച് മദ്യ ലോബിക്ക് കീഴടങ്ങുകയാണെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി സം സ്ഥാന സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി.

ഒരു പ്രദേശത്ത് മദ്യഷാപ്പ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ ഓര്‍ഡിനന്‍സിലൂടെ റദ്ദാക്കി. ദേശീയ പാതയോരത്തുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതിവിധിയെ സാങ്കേതികത്വം പറഞ്ഞ് അട്ടിമറിക്കുന്നു. മദ്യശാലകള്‍ക്കു മുന്നിലെ ദേശീയപാതയാണ് ഇപ്പോള്‍ ഇല്ലാതെയാക്കിയിട്ടുള്ളത്.

റിന്യൂവല്‍ സെന്‍ററില്‍ ചേര്‍ന്ന സമിതി സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.കെ. കൃഷ്ണന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ. ജോര്‍ജ് നേരേവീട്ടില്‍, ഫാ. പീറ്റര്‍ ഇല്ലിമൂ ട്ടില്‍ കോര്‍ എപ്പിസ്കോപ്പ, ഹില്‍ട്ടണ്‍ ചാള്‍സ്, പ്രൊഫ. തങ്കം ജേക്കബ്, പ്രസാദ് കുരുവിള, ടി.എം. വര്‍ഗീസ്, അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍, മിനി ആന്‍റണി, പി. എച്ച് ഷാജഹാന്‍, ജെയിംസ് കോറമ്പേല്‍ തുടങ്ങിയ വര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org