പ്രതിഷേധം ഫലം കണ്ടു, കബറിട ദേവാലയം വീണ്ടും തുറന്നു

പ്രതിഷേധം ഫലം കണ്ടു, കബറിട ദേവാലയം വീണ്ടും തുറന്നു

ജറുസലേമില്‍ നഗരാധികൃതര്‍ സ്വീകരിച്ച നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ട് അടച്ചിട്ടിരിക്കുകയായിരുന്ന ക്രിസ്തുവിന്‍റെ കബറിട ദേവാലയം വീണ്ടും തുറക്കാന്‍ അധികാരികള്‍ തീരുമാനിച്ചു. പ്രതിഷേധം അംഗീകരിച്ച് വിവാദനടപടികള്‍ പിന്‍വലിക്കാന്‍ നഗരാധികൃതര്‍ തയ്യാറായതിനെ തുടര്‍ന്നാണിത്. ദേവാലയത്തില്‍ ക്രൈസ്തവസഭകള്‍ക്കുള്ള ഉടമസ്ഥാവകാശത്തെ ചോദ്യം ചെയ്യുന്ന നടപടികളാണ് നഗരഭരണകൂടം സ്വീകരിച്ചത്. സഭകള്‍ ചേര്‍ന്നു നേരത്തെ വില്‍പന നടത്തിയ ഭൂമിയില്‍ ഭരണകൂടം അവകാശമുന്നയിച്ചതും സഭയുടെ സ്വത്തുവകകള്‍ക്കുള്ള നികുതിയിളവുകള്‍ പിന്‍വലിച്ചതുമായിരുന്നു നടപടി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ജമിന്‍ നെതന്യാഹൂ വിഷയത്തില്‍ ഇടപെട്ടിരുന്നു. മദ്ധ്യസ്ഥശ്രമങ്ങള്‍ക്കായി പ്രധാനമന്ത്രി ഒരു മന്ത്രിയെ നിയോഗിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പള്ളി തുറക്കാന്‍ കത്തോലിക്കാ, ഗ്രീക് ഓര്‍ത്തഡോക്സ്, അര്‍മീനിയന്‍ സഭകളുടെ അധികാരികള്‍ സംയുക്തമായി തീരുമാനിച്ചത്. ഈ സഭകള്‍ക്കാണ് ഈ ദേവാലയത്തിന്‍റെ ഉടമസ്ഥാവകാശമുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org