ഡോ. കെ.കെ. രാഹുലന്‍ അവാര്‍ഡിന് ശിപാര്‍ശകള്‍ ക്ഷണിച്ചു

Published on

തൃശൂര്‍: പ്രമുഖ സാഹിത്യ-സാംസ്കാരിക സംഘടനയായ സഹൃദയവേദി മുന്‍ പ്രസിഡന്‍റ് ഡോ. കെ.കെ. രാഹുലന്‍റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചു നല്കിവരുന്ന "ഡോ. കെ.കെ. രാഹുലന്‍ സ്മാരക അവാര്‍ഡിന്" ശിപാര്‍ശ ക്ഷണിച്ചു.

സാമൂഹ്യസാംസ്കാരിക നേതാവ്, പ്രഭാഷകന്‍, ഗാന്ധിയന്‍ പ്രവര്‍ത്തകന്‍, മതേ തരവാദി തുടങ്ങിയ മേഖലകളില്‍ സംസ്ഥാനതലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച വ്യക്തിയുടെ സമഗ്ര സംഭാവന കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുക. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂണ്‍ 18-ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ഡോ. കെ.കെ. രാഹുലന്‍ അനുസ്മരണ സമ്മേളനത്തില്‍വച്ച് അവാര്‍ഡ് സമ്മനിക്കുന്നതാണ്.

ലഘുജീവചരിത്രക്കുറിപ്പ്, ഗ്രന്ഥങ്ങള്‍, പത്രവാര്‍ത്തകള്‍ തുടങ്ങിയവയോടൊപ്പമുള്ള ശിപാര്‍ശകള്‍ "ബേബി മൂക്കന്‍, സെക്രട്ടറി, സഹൃദയവേദി, തൃശൂര്‍- 680020" എന്ന വിലാസത്തില്‍ മേയ് 31-നുമുമ്പ് അയയ്ക്കേണ്ടതാണ്. ഫോണ്‍: 7559950932.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org