ക്നാനായ സമുദായ ചരിത്രപഠന പുസ്തകം പ്രകാശനം ചെയ്തു

ക്നാനായ സമുദായ ചരിത്രപഠന പുസ്തകം പ്രകാശനം ചെയ്തു

Published on

കോട്ടയം: ക്നാനായ സമുദായത്തിന്‍റെ ചരിത്ര പശ്ചാത്തലം പുതുതലമുറയ ്ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ക്നാനായ ചരിത്രപഠന പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കടുത്തുരുത്തി ഫൊറോന വികാരി റവ. ഡോ. മാത്യു മണക്കാടിന് ആദ്യ കോപ്പി നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. അതിരൂപതാ പ്രാര്‍ത്ഥനാലയമായ കോട്ടയം കോതനല്ലൂര്‍ തൂവാനിസയില്‍ സംഘടിപ്പിച്ച അതിരൂപത വിശ്വാസപരിശീലകരുടെ സംഗമത്തോടനുബന്ധിച്ചാണ് പ്രകാശനകര്‍മ്മം നടത്തപ്പെട്ടത്. തുടര്‍ന്ന് നടത്തപ്പെട്ട സെമിനാറിന് ഫാ. ജോസഫ് പുത്തന്‍പുര OFM Cap. നേതൃത്വം നല്‍കി. വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, സി. ഇസബെല്ല എസ്.ജെ.സി, കമ്മീഷനംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

logo
Sathyadeepam Online
www.sathyadeepam.org