ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വ സംഗമം

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വ സംഗമം

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ അല്മായ സം ഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ മലബാര്‍ റീജിയണ്‍ നേതൃസംഗമം കണ്ണൂര്‍ ബറു മറിയം പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ചു. മലബാറിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കെ.സി.സി.യുടെ 48 യൂണിറ്റുകളുടെയും ഫൊറോനകളുടെയും ഭാരവാഹികളുടെ സംഗമമാണ് കണ്ണൂരില്‍ ചേര്‍ ന്നത്. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജിയണ്‍ കെ.സി.സി പ്രസിഡന്‍റ ്ബാബു കദളിമറ്റം അദ്ധ്യക്ഷത വഹിച്ചു. അതിരൂപത പ്രസി ഡന്‍റ് സ്റ്റീഫന്‍ ജോര്‍ജ് മു ഖ്യപ്രഭാഷണവും ശ്രീപുരം പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. ജോസ് നെടുങ്ങാട്ട് അനുഗ്രഹപ്രഭാഷണവും നടത്തി. ജോണി കുളകാട്ടുകുഴി, സൈമണ്‍ പാഴുക്കുന്നേല്‍, സണ്ണി പ്ലാച്ചേരിപ്പുറത്ത്, മാത്യു പൂഴിക്കാല, സൈമണ്‍ കല്ലൂര്‍, ഫിലിപ്പ് കൊട്ടോടി, മലബാര്‍ റീജിയണ്‍ സെക്രട്ടറി പ്രൊഫ. തോമസ്, ജോയിന്‍റ് സെക്രട്ടറി ബെന്നി കുന്നംകുഴയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ക്നാനായ സമുദായത്തെയും കോട്ടയം അതിരൂപതയെയും ശക്തിപ്പെടുത്തു വാന്‍ സഹായിക്കുന്ന വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് യോഗത്തില്‍ രൂപം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org