വയനാടന്‍ കാര്‍ഷിക ചിത്രം ‘കൊമ്മ’യ്ക്ക് ഒന്നാംസ്ഥാനം

വയനാടന്‍ കാര്‍ഷിക ചിത്രം ‘കൊമ്മ’യ്ക്ക് ഒന്നാംസ്ഥാനം

മാനന്തവാടി: കേരള സര്‍ക്കാര്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'കൃഷിയെന്ന പൈതൃകം' പ്രമേയം അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഹ്രസ്വചിത്രമത്സരത്തില്‍ കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയുടെ ബാനറില്‍ ദ്വാരക ഗുരുകുലം കോളജ് നിര്‍മ്മിച്ച് ഷാജു പി ജെയിംസ് സംവിധാനം ചെയ്ത 'കൊമ്മ' എന്ന ഷോര്‍ട് ഫിലിം ഒന്നാം സ്ഥാനം നേടി. ശ്രീകാന്ത് കെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്‍റെ ചി ത്രീകരണവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അതുല്‍ രാജാണ്. ചെറുവയല്‍ രാമന്‍, ആദര്‍ശ് യു, ഡിയോണ്‍ ഷാജു, ശരണ്യ ഉമേഷ് എന്നിവരാണ് അഭിനേതാക്കള്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് റേഡിയോ മാറ്റൊലി ടീം, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വീഡിയോ കോണ്ടസ്റ്റില്‍ ഒന്നാം സമ്മാനം നേടുന്നത്. ഡോക്യുമെന്‍ററി സംവിധായകനായ ബാബുരാജ്, വീഡിയോ എഡിറ്റര്‍ സുരാജ് ആറ്റിങ്ങല്‍, ജി.എസ്. ഉണ്ണികൃഷ്ണന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എഫ്.ഐ. ബി. എന്നിവരുള്‍പ്പെട്ട ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org