കൊങ്ങിണി ബൈബിളിന് മൂന്നര ലക്ഷം കോപ്പികളുടെ പ്രചാരം

കൊങ്ങിണി ബൈബിളിന് മൂന്നര ലക്ഷം കോപ്പികളുടെ പ്രചാരം

ഭാരതത്തില്‍ ന്യൂനപക്ഷമായ കൊങ്ങിണി ഭാഷയില്‍ മൂന്നര ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞത് എക്കാലത്തെയും പോലെ ഏറ്റവുമധികം പ്രചാരം നേടുന്നതും വായിക്കപ്പെടുന്നതുമായ പുസ്തകം വി. ബൈബിളാണെന്നു വീണ്ടും സമര്‍ത്ഥിക്കുന്നു. 1970-ല്‍ പുതിയ നിയമം മാത്രമാണ് കൊങ്ങണിഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്. പിന്നീട് ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി 90-കളില്‍ പഴയനിയമവും ഈ ഭാഷയിലേക്കു തര്‍ജ്ജമ ചെയ്തു. 2006-ലാണ് പഴയനിയമവും പുതിയ നിയമവും ചേര്‍ത്ത് സമ്പൂര്‍ണ ബൈബിള്‍ കൊങ്ങിണി ഭാഷയില്‍ അച്ചടിക്കപ്പെട്ടത്. വൈദികരുടെയും ബൈബിള്‍ പണ്ഡിതരുടെയും അല്മായരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇത്തരത്തില്‍ സമ്പൂര്‍ണ ബൈബിളിന്‍റെ പ്രസിദ്ധീകരണത്തിനു വഴിവച്ചത്.

ഗോവ, കര്‍ണാടക, കോരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വളരെ കുറച്ചുപേര്‍ മാത്രം ഉപയോഗിക്കുന്ന കൊങ്ങിണി ഭാഷയില്‍ ഇത്രയധികം ബൈബിള്‍ വിറ്റഴിയപ്പെട്ടത് ആശാവഹമാണെന്ന് സഭാവൃത്തങ്ങള്‍ പറഞ്ഞു. മതപരമായ ആവശ്യത്തോടൊപ്പം ബൈബിളിന്‍റെ സാഹിത്യമൂല്യത്തെ മനസ്സിലാക്കി ആ വിധത്തില്‍ അതിനെ സമീപിക്കുന്നവരുടെ താത്പര്യവും ബൈബിളിന്‍റെ സ്വീകാര്യത വര്‍ദ്ധിക്കാനിടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org