കോംഗോയില്‍ രണ്ടു വൈദികരെ തട്ടിക്കൊണ്ടു പോയി

കോംഗോയില്‍ രണ്ടു  വൈദികരെ തട്ടിക്കൊണ്ടു പോയി

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ രണ്ടു കത്തോലിക്കാവൈദികരെ തട്ടിക്കൊണ്ടുപോയി. വൈദികര്‍ ജനങ്ങളുടെ നന്മയ്ക്കുവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നവരാണെന്നും രാഷ് ട്രീയ പദ്ധതികള്‍ ഉള്ളവരല്ലെന്നും അവരെ ഉപദ്രവിക്കരുതെന്നും തട്ടിക്കൊണ്ടു പോയവരോടു കത്തോലിക്കാ മെത്രാന്‍ സംഘം അഭ്യര്‍ത്ഥിച്ചു. വൈദികരെ മോചിപ്പിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് സുരക്ഷാസേനകളോടും മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു.

ഫാ. ചാള്‍സ് കിപാസ, ഫാ.ഷാങ് പിയറി അകിലിമാലി എന്നിവരെയാണ് ഇടവകപ്പള്ളിയില്‍ നിന്നു രാത്രി പത്തുമണിയോടെ തട്ടിക്കൊണ്ടു പോയത്. 10 പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോംഗോയുടെ കിഴക്കു ഭാഗത്ത് ഉഗാണ്ടയുടെ അതിര്‍ത്തി പ്രദേശത്താണ് വൈദികര്‍ തട്ടിയെടുക്കപ്പെട്ടത്. 2012-നു ശേഷം ഇതുവരെ ഈ പ്രദേശത്ത് മറ്റു 3 വൈദികരെ കൂടി തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ആരേയും ഇതുവരെയും വിട്ടയച്ചിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി വംശീയ സംഘര്‍ഷങ്ങള്‍ നടന്നു വരുന്ന പ്രദേശമാണിത്. കഴിഞ്ഞ മാസം ഇവിടത്തെ ഒരു ജയിലിനു നേരെയുണ്ടായ അക്രമത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org