കൊറിയന്‍ ഉച്ചകോടി: പ്രാര്‍ത്ഥനാനേട്ടമെന്ന് സഭ

കൊറിയന്‍ ഉച്ചകോടി: പ്രാര്‍ത്ഥനാനേട്ടമെന്ന് സഭ

ഇരു കൊറിയകളുടെയും നേതാക്കള്‍ സംഭാഷണം നടത്തിയതും സമാധാന ഉടമ്പടിയില്‍ ഒപ്പു വച്ചതും തങ്ങള്‍ ദശകങ്ങളായി നടത്തി വരുന്ന തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെ കൂടി ഫലമാണെന്ന് കൊറിയന്‍ മെത്രാന്മാര്‍ പറഞ്ഞു. ചരിത്രപ്രധാനമായ ഈ നേട്ടത്തില്‍ മെത്രാന്മാര്‍ സന്തോഷം പ്രകടിപ്പിച്ചു. 1953-ല്‍ രണ്ടാകുകയും അന്നു മുതല്‍ പരസ്പരം കൊടിയ ശത്രുതയില്‍ കഴിഞ്ഞു വരികയുമായിരുന്നു ഉത്തര, ദക്ഷിണ കൊറിയകള്‍. യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ തുടര്‍ന്നു വന്നിരുന്ന ശത്രുത വലിയ ആയുധമത്സരത്തിനു കാരണമാകുകയും ആണവായുധങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തിരുന്നു. ഇനിയൊരു യുദ്ധം ഉണ്ടാകില്ലെന്നു വ്യക്തമാക്കുന്നതാണ് കൊറിയകള്‍ തമ്മിലേര്‍പ്പെട്ടിരിക്കുന്ന കരാര്‍. ഇതോടെ ഉപവന്‍കരയില്‍ നിന്നു യുദ്ധഭീഷണി ഒഴിഞ്ഞു പോയിരിക്കുകയാണ്. ആണവ നിരായുധീകരണത്തിനുള്ള ശ്രമങ്ങളും ഈ കരാറോടെ ഊര്‍ജിതമായി. 1965 മുതല്‍ കൊറിയകളുടെ ഏകീകരണത്തിനുള്ള പ്രാര്‍ത്ഥന കൊറിയന്‍ സഭ തുടര്‍ച്ചയായി നടത്തിവരികയായിരുന്നുവെന്ന് മെത്രാന്മാര്‍ ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org