കൊസോവോയില്‍ മദര്‍ തെരേസായുടെ നാമത്തിലുള്ള പള്ളി കൂദാശ ചെയ്യുന്നു

കൊസോവോയില്‍ മദര്‍ തെരേസായുടെ നാമത്തിലുള്ള പള്ളി കൂദാശ ചെയ്യുന്നു

കൊസോവോയുടെ തലസ്ഥാനമായ പ്രിസ്റ്റിനായില്‍ മദര്‍ തെരേസായുടെ നാമത്തിലുള്ള പള്ളിയുടെ കൂദാശ നിര്‍വഹിക്കാന്‍ കാര്‍ഡിനല്‍ എണസ്റ്റ് സിമോണിയെ ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലപ്പെടുത്തി. മദറിന്‍റെ ഇരുപതാം ചരമവാര്‍ഷിക ദിനമായ സെപ്തംബര്‍ 5 നായിരിക്കും കൂദാശകര്‍മ്മം. അല്‍ബേനിയായിലെ കമ്മ്യൂണിസ്റ്റ് മതമര്‍ദ്ദക ഭരണകൂടത്തിന്‍റെ ജീവിച്ചിരിക്കുന്ന അവസാനത്തെ ഇരകളിലൊരാളാണ് 88 കാരനായ കാര്‍ഡിനല്‍ സിമോണി. 1948 ല്‍ തന്‍റെ ഫ്രാന്‍സിസ്കന്‍ സന്യാസ മേലധികാരികളെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വെടിവച്ചു കൊന്നതിനെ തുടര്‍ന്ന് രഹസ്യമായി വൈദികപഠനം പൂര്‍ത്തിയാക്കിയാണ് കാര്‍ഡിനല്‍ വൈദികനായത്. 1963 ല്‍ അദ്ദേഹത്തെ പിടികൂടുകയും 28 വര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കുകയും ചെയ്തു. കമ്മ്യൂണിസത്തിന്‍റെ പതനത്തിനു ശേഷമാണ് അദ്ദേഹം ജയില്‍ മോചിതനായത്. 2016 ല്‍ ബഹുമതി സൂചകമായി മാര്‍പാപ്പ അദ്ദേഹത്തിനു കാര്‍ഡിനല്‍ പദവി നല്‍കുകയായിരുന്നു.
2008 ല്‍ സെര്‍ബിയായില്‍ നിന്നു സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാഷ്ട്രമാണ് കൊസോവോ. അമേരിക്ക ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഇന്ന് അതിനെ ഒരു സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്നുണ്ട്. കൊസോവോയിലെ 20 ലക്ഷം ജനങ്ങളില്‍ 65,000 ത്തോളം പേരാണ് കത്തോലിക്കര്‍. ഇവരിലേറെയും മദര്‍ തെരേസായെ പോലെ അല്‍ബേനിയന്‍ വംശജരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org